---
title: "പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക - കെ.എസ്.എസ്.പി.എൽ"
english_title: "Pension Relief Arrears Should Be Released Immediately KSSPL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365183/pension-relief-arrears-should-be-released-immediately-ksspl"
published_at: "2026-06-10T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2988f485619_KSSPL.jpg"
keywords: ["Latest News", "KSSPL", "Pension Relief"]
---

# പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക - കെ.എസ്.എസ്.പി.എൽ

> **Lead Summary:** **നാദാപുരം: **സംസ്ഥാനത്ത് നിലവിൽ ബാക്കിയുള്ള പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക എത്രയും പെട്ടെണ് അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എൽ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ലീഗ്) നാദാപുരം മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് ക്യാംപയിൻ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **സംസ്ഥാനത്ത് നിലവിൽ ബാക്കിയുള്ള പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക എത്രയും പെട്ടെണ് അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എൽ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ലീഗ്) നാദാപുരം മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് ക്യാംപയിൻ ആവശ്യപ്പെട്ടു.

2019ലെ പെൻഷൻ പരിഷ്കരണ സമയത്ത് നാല് ഗഡു ക്ഷാമാശ്വാസം അനുവദിച്ചിരുന്നുവെങ്കിലും രണ്ട് ഗഡു മാത്രമാണ് പെൻഷൻകാർക്ക് വിതരണം ചെയ്തത്.7 വർഷങ്ങൾ കഴിഞ്ഞിട്ടും ബാക്കിയുള്ള രണ്ട് ഗഡു അനുവദിച്ചിട്ടില്ല.

ഇത് എത്രയും പെട്ടെന്ന് അനുവദിച്ച് ഉത്തരവുണ്ടാവണം.മണ്ഡലം മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.അബ്ദുൽ ഖാദർ മാസ്റ്റർ എസ് .പി .എം തങ്ങൾക്ക് മെമ്പർ ഷിപ്പ് നൽകി നിർവഹിച്ചു. മണ്ഡലം സെക്രട്ടരി ആർ.ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷനായി.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരി എം.പി ജാഫർ മാസ്റ്റർ,ബഷീർ എടച്ചേരി, എസ്. പി. എം തങ്ങൾ, ടി.കെ കുഞ്ഞഹമ്മദ് മാസ്റ്റർ, എ .കെ മമ്മു, കീഴായി മുത്തു തങ്ങൾ, എം.കെ മജീദ് മാസ്റ്റർ, എൻ കെ സലിം മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365183/pension-relief-arrears-should-be-released-immediately-ksspl)