---
title: "പ്രതിരോധിക്കാം;കാലവർഷക്കെടുതി മുന്നൊരുക്കവുമായി തൂണേരി ഗ്രാമപഞ്ചായത്ത്"
english_title: "Thuneri Grama Panchayat prepares for monsoon disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365224/thuneri-grama-panchayat-prepares-for-monsoon-disaster"
published_at: "2026-06-11T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a34cb3bdd4_rtryh.jpg"
keywords: ["latest news", "monsoon disaster", "Thuneri Grama Panchayat", "nadapuram"]
---

# പ്രതിരോധിക്കാം;കാലവർഷക്കെടുതി മുന്നൊരുക്കവുമായി തൂണേരി ഗ്രാമപഞ്ചായത്ത്

> **Lead Summary:** തൂണേരി: **[**കാലവർഷം ശക്തി പ്രാപിച്ചതോടെ ഉണ്ടായേക്കാവുന്ന അപകട സാധ്യത മുൻനിർത്തി തൂണേരി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു.

## Article Content

തൂണേരി: **[**കാലവർഷം ശക്തി പ്രാപിച്ചതോടെ ഉണ്ടായേക്കാവുന്ന അപകട സാധ്യത മുൻനിർത്തി തൂണേരി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് സുധ എപി സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെഎം സമീർ, റംഷീന സി കെ, വി കെ രജീഷ്, ജനപ്രതിനിധികളായ കെപിസി തങ്ങൾ,പി രാമചന്ദ്രൻ മാസ്റ്റർ, നിജിത എടവനതറ മീത്തൽ, ഉഷ എം വി , കെ കെ കുൽസു ടീച്ചർ, റെജീന കാഞ്ഞിരക്കണ്ടിയിൽ, ബിന്ദു വി കെ , പ്രജിത മാനങ്കര മലോൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു പി ജി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പ്രഭിത ബി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ, വില്ലേജ് അസിസ്റ്റന്റ് ലതീഷ്, കൃഷി ഓഫീസർ അപർണ ഗോകുൽ, ഇറിഗേഷൻ വിഭാഗം എൻജിനീയർ ബിജേഷ് കെ. എന്നിവർ സംബന്ധിച്ചു.

വെള്ളപ്പൊക്കവും മറ്റ് അപകട സാധ്യതകളും കണക്കിലെടുത്ത് ആവശ്യമായ ആർ ആർ ടി പ്രവർത്തകരെ വാർഡുകളിൽ നിയോഗിക്കും. വെള്ളക്കെട്ടുകളും ശക്തമായ മഴയിൽ ഉണ്ടാകുന്ന മറ്റ് അപകടങ്ങളും ജാഗ്രതയോടെ നേരിടാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365224/thuneri-grama-panchayat-prepares-for-monsoon-disaster)