---
title: "ഭൂട്ടാനിൽ സുവർണ്ണ നേട്ടവുമായി വാണിമേലിന്റെ റന ഫാത്തിമ; റെയിൽവേ സ്റ്റേഷനിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി നാദാപുരം എംഎൽഎ"
english_title: "Rana Fatima, a native of Vanimel, won the Asian Junior-Senior Aadya-Patya Championship in Bhutan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365383/rana-fatima-a-native-of-vanimel-won-the-asian-junior-senior-aadya-patya-championship-in-bhutan"
published_at: "2026-06-11T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ad253d2805_rana_fathima.jpg"
keywords: ["Latest News", "Rana Fatima", "Vanimel", "Asian Junior-Senior Aadya-Patya Championship", "Bhutan"]
---

# ഭൂട്ടാനിൽ സുവർണ്ണ നേട്ടവുമായി വാണിമേലിന്റെ റന ഫാത്തിമ; റെയിൽവേ സ്റ്റേഷനിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി നാദാപുരം എംഎൽഎ

> **Lead Summary:** നാദാപുരം : ഭൂട്ടാനിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ തിളക്കമാർന്ന വിജയം നേടി നാടിന്റെ അഭിമാനമായി വാണിമേൽ സ്വദേശിനി മാറിയ റന ഫാത്തിമ. ഏഷ്യൻ ജൂനിയർ-സീനിയർ ആട്യാ-പാട്യാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് സ്വർണ്ണ കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമാണ് റന ഫാത്തിമ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ താരത്തെ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു.

## Article Content

നാദാപുരം : ഭൂട്ടാനിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ തിളക്കമാർന്ന വിജയം നേടി നാടിന്റെ അഭിമാനമായി വാണിമേൽ സ്വദേശിനി മാറിയ റന ഫാത്തിമ. ഏഷ്യൻ ജൂനിയർ-സീനിയർ ആട്യാ-പാട്യാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് സ്വർണ്ണ കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമാണ് റന ഫാത്തിമ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ താരത്തെ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു.

വാണിമേൽ ബി.എം.എ (BMA) ക്ലബിലെ അംഗമായ റന ഫാത്തിമ കല്ലിൽ അബ്ദുറഹ്മാന്റെയും മുബീനയുടെയും മകളാണ്. വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് റ്റു സയൻസ് പഠനം പൂർത്തിയാക്കിയ റന, നിലവിൽ കണ്ണൂർ വനിതാ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ബെൽഗാമിലും പഞ്ചാബിലും നടന്ന നാഷണൽ ആട്യാ-പാട്യാ മത്സരങ്ങളിൽ കേരളത്തെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ഈ കായികതാരമായിരുന്നു.

ആട്യാ-പാട്യയ്ക്ക് പുറമെ മറ്റ് കായിക ഇനങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള റന, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവാണ്. കൂടാതെ ബോക്സിങ്, റഗ്ബി തുടങ്ങിയ കായിക മത്സരങ്ങളിലും ജില്ലാ-സംസ്ഥാന തലങ്ങളിൽ നിരവധി മെഡലുകൾ ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്വർണ്ണ നേട്ടവുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ റനയ്ക്ക് വലിയ രീതിയിലുള്ള വരവേൽപ്പാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365383/rana-fatima-a-native-of-vanimel-won-the-asian-junior-senior-aadya-patya-championship-in-bhutan)