---
title: "ഓപ്പറേഷൻ തണ്ടർ; വാണിമേലിൽ പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി"
english_title: "Excise seizes cannabis plants in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365464/excise-seizes-cannabis-plants-in-vanimele"
published_at: "2026-06-12T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9d27862b8_nada2.jpg"
keywords: ["Latest News", "Vanimel", "Cannabis Plants"]
---

# ഓപ്പറേഷൻ തണ്ടർ; വാണിമേലിൽ പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി

> **Lead Summary:** **നാദാപുരം: [** ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി വാണിമേലിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

## Article Content

**നാദാപുരം: [** ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി വാണിമേലിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

വാണിമേൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികൾ വളർത്തുന്നതായി കണ്ടെത്തിയത്. ഏകദേശം അഞ്ച് മാസം പ്രായമുള്ള രണ്ട് വലിയ കഞ്ചാവ് ചെടികളാണ് എക്സൈസ് അധികൃതർ ഇവിടെ നിന്നും പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാറും സംഘവുമാണ് സ്ഥലത്ത് അടിയന്തര പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനായി എക്സൈസ് അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365464/excise-seizes-cannabis-plants-in-vanimele)