---
title: "ഭൂമിവാതുക്കൽ എൽ.പി സ്കൂളിൽ എൽ.എസ്.എസ് ജേതാക്കളെ അനുമോദിച്ചു"
english_title: "LSS winners felicitated in Vani Mel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365510/lss-winners-felicitated-in-vani-mel"
published_at: "2026-06-12T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb57c0dd6a_nada4.jpg"
keywords: ["Latest News", "Vanimel", "LSS Winners"]
---

# ഭൂമിവാതുക്കൽ എൽ.പി സ്കൂളിൽ എൽ.എസ്.എസ് ജേതാക്കളെ അനുമോദിച്ചു

> **Lead Summary:** **വാണിമേൽ: [ **ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഭൂമിവാതുക്കൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അധ്യാപക-രക്ഷാകർതൃ സംഗമത്തിൽ വെച്ച് പ്രശംസനീയമാംവിധം അനുമോദിച്ചു.

## Article Content

**വാണിമേൽ: [ **ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഭൂമിവാതുക്കൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അധ്യാപക-രക്ഷാകർതൃ സംഗമത്തിൽ വെച്ച് പ്രശംസനീയമാംവിധം അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് കൊറ്റാല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഷ്റഫ് പടയൻ അധ്യക്ഷത വഹിച്ചു. വിജയതിളക്കവുമായി സ്കൂളിന്റെ അഭിമാനമായി മാറിയ എൽ.എസ്.എസ് ജേതാക്കളായ ബുല അബ്‌ദുൽ വഹാബ്, ഇവ ആർ. സുധി എന്നിവർക്കുള്ള ഉപഹാര സമർപ്പണം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് വി.എം. അബ്‌ദുൽ വഹാബ് നിർവ്വഹിച്ചു.

ചടങ്ങിൽ എം.കെ. ഷീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജ്യോത്സന കെ, രമ്യ എം.കെ, പ്രജിത്ത് മീത്തൽ, ബിന്ദു എ, വിജിഷ കെ.സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ. ഹരീഷ് കുമാർ സ്വാഗതമാശംസിച്ച ചടങ്ങിന് സി.വി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.

ഇതോടൊപ്പം സ്കൂളിലെ പുതിയ പി.ടി.എ ഭാരവാഹികളായി അഷ്റഫ് പടയൻ (പ്രസിഡന്റ്), വി.എം. അബ്‌ദുൽ വഹാബ്, റാബിയ എൻ.പി (വൈസ് പ്രസിഡന്റുമാർ), കെ. ഹരീഷ് മാസ്റ്റർ (സെക്രട്ടറി) എന്നിവരെയും, എം.പി.ടി.എ ഭാരവാഹികളായി അഞ്ജന കെ.കെ (പ്രസിഡന്റ്), സുചിത്ര കെ, സജിത കെ.കെ (വൈസ് പ്രസിഡന്റുമാർ), എം.കെ. ഷീജ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365510/lss-winners-felicitated-in-vani-mel)