---
title: "പൊയിൽ ഇസ്മായിലിന്റെ 'മതിലിൻ മറകൾ' കവിതാ സമാഹാരം നാളെ പ്രകാശനം ചെയ്യും"
english_title: "'Mathilin Maragal' to be released tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365515/mathilin-maragal-to-be-released-tomorrow"
published_at: "2026-06-12T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb8180e390_NADA5.jpg"
keywords: ["Latest News", "Mathilin Marakal", "Poetry Collection"]
---

# പൊയിൽ ഇസ്മായിലിന്റെ 'മതിലിൻ മറകൾ' കവിതാ സമാഹാരം നാളെ പ്രകാശനം ചെയ്യും

> **Lead Summary:** **നാദാപുരം: [ **കക്കംവള്ളി സ്വദേശിയും പ്രശസ്ത കവിയുമായ പൊയിൽ ഇസ്മായിലിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'മതിലിൻ മറകൾ' നാളെ വായനക്കാരിലേക്ക് എത്തും.

## Article Content

**നാദാപുരം: [ **കക്കംവള്ളി സ്വദേശിയും പ്രശസ്ത കവിയുമായ പൊയിൽ ഇസ്മായിലിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'മതിലിൻ മറകൾ' നാളെ വായനക്കാരിലേക്ക് എത്തും.

രാവിലെ 11 മണിക്ക് നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ പുസ്തക പ്രകാശനം നിർവ്വഹിക്കും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫി മൂന്നാംകുനി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ മുഖ്യാതിഥികളായി സംബന്ധിക്കും. പ്രകാശന ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഗായകൻ സഫീർ കുറ്റ്യാടി നയിക്കുന്ന മാസ്മരിക കലാവിരുന്നും അരങ്ങേറും.

നൂറുകണക്കിന് കവിതകൾ രചിച്ച് ശ്രദ്ധേയനായ ഇസ്മായിലിന്റെ സർഗ്ഗസൃഷ്ടികളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 80 കവിതകളാണ് 'മതിലിൻ മറകൾ' എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നാളെ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയ്ക്കും പ്രകാശന പരിപാടിക്കുമുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ടോളി അബൂബക്കർ ഹാജി, ജനറൽ കൺവിനർ എം.കെ. അഷ്റഫ്, ട്രഷറർ ടി.കെ. റഫീഖ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365515/mathilin-maragal-to-be-released-tomorrow)