---
title: "ചെക്യാട് സ്വദേശിക്ക് ആശ്വാസം; ആറുമാസം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തി വളയം പോലീസ്"
english_title: "Police find lost mobile phone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365583/police-find-lost-mobile-phone"
published_at: "2026-06-12T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2be6f832756_haaaaaaaaaa.jpg"
keywords: ["Latest News", "Valayam", "Lost Mobile Phone", "Valayam Police"]
---

# ചെക്യാട് സ്വദേശിക്ക് ആശ്വാസം; ആറുമാസം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തി വളയം പോലീസ്

> **Lead Summary:** **വളയം:[ **ആറ് മാസങ്ങൾക്ക് മുൻപ് ചെക്യാട് സ്വദേശിയിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോൺ അത്യാധുനിക അന്വേഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തി വളയം പോലീസ് ഉടമയ്ക്ക് കൈമാറി.

## Article Content

**വളയം:[ **ആറ് മാസങ്ങൾക്ക് മുൻപ് ചെക്യാട് സ്വദേശിയിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോൺ അത്യാധുനിക അന്വേഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തി വളയം പോലീസ് ഉടമയ്ക്ക് കൈമാറി.

ചെക്യാട് പാറക്കടവിൽ വെച്ചായിരുന്നു ഫോൺ നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഫോൺ വീണ്ടെടുക്കാനായത്.

വളയം പോലീസ് സ്റ്റേഷൻ സി.ഐ ഷാജു കെ. ഫോൺ ഉടമയ്ക്ക് കൈമാറി. എ.എസ്.ഐ രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഫോൺ കൈമാറിയത്.

വളയം എസ്.ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഉത്തർപ്രദേശിൽ നിന്നും ഫോൺ വിജയകരമായി കണ്ടെത്തിയത്. മാസം പലതുകഴിഞ്ഞിട്ടും നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമായി തിരികെ ലഭിച്ചതിൽ ഉടമ പോലീസിന് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365583/police-find-lost-mobile-phone)