---
title: "ഇനി പുത്തൻ വഴി; വാണിമേലിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "Three roads inaugurated in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365615/three-roads-inaugurated-in-vanimel"
published_at: "2026-06-12T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c0c45cbc94_vanimel.jpg"
keywords: ["Latest News", "Vanimel", "Road Inauguration"]
---

# ഇനി പുത്തൻ വഴി; വാണിമേലിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം പ്രസിഡണ്ട് ടി.പ്രദീപ് കുമാർ നിർവഹിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം പ്രസിഡണ്ട് ടി.പ്രദീപ് കുമാർ നിർവഹിച്ചു.

മീത്തലെ പുതിയോട്ടിൽ - കല്ലിൽ മുക്ക് റോഡ് , കരുവന്റെ വിട - ചാമ വാളിയപറമ്പ് റോഡ്, പുതിയോട്ടിൽ - പീറ്റയു ള്ളതിൽ റോഡ് എന്നിവയാണ് പൊതുജനങ്ങൾക് തുറന്നുകൊടുത്തത് .

വാർഡ് മെമ്പർ അഷ്റഫ് കൊറ്റാല അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ കെ മുർഷിന , എം കെ മജീദ് , മമ്മു വി.പി, കുറ്റിയിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ , ആഷിക് കനിയിൽ, ഫൈസൽ മാമ്പിലാക്കൂൽ , കെ വി കുഞ്ഞബ്ദുല്ല , അഹമ്മദ് പുതിയോട്ടിൽ, കുഞ്ഞബ്ദുല്ല സി.പി. ഹമീദ് സി.പി, അമ്മത് കൊളക്കാടൻ , അലി കെ.വി, ഷബീർ പി , കബീർ വി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365615/three-roads-inaugurated-in-vanimel)