---
title: "റോഡ് തകർച്ചയിൽ പ്രതിഷേധം; ബിജെപി പൂവ്വംവയൽ സമരസമിതി അറ്റകുറ്റപ്പണി ആവശ്യപ്പെട്ടു"
english_title: "BJP Poovvamvayal Samara Samiti protests against road collapse in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365679/bjp-poovvamvayal-samara-samiti-protests-against-road-collapse-in-valayam"
published_at: "2026-06-13T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce84d8edd1_NADA1.jpg"
keywords: ["Latest News", "Valayam", "BJP Poovvamvayal", "Road Collapse"]
---

# റോഡ് തകർച്ചയിൽ പ്രതിഷേധം; ബിജെപി പൂവ്വംവയൽ സമരസമിതി അറ്റകുറ്റപ്പണി ആവശ്യപ്പെട്ടു

> **Lead Summary:** **വളയം: [** താനിമുക്ക് - കല്ലുനിര റോഡിൽ പൂവ്വംവയൽ തോടിന് സമീപം റോഡ് സൈഡ് തകർന്ന് അപകടാവസ്ഥയിലായിട്ട് രണ്ട് വർഷം പിന്നിടുന്നു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി പൂവ്വംവയൽ ഘടകം പ്രതിഷേധ സമരം സംഘടിപ്പിച്ചു.

## Article Content

**വളയം: [** താനിമുക്ക് - കല്ലുനിര റോഡിൽ പൂവ്വംവയൽ തോടിന് സമീപം റോഡ് സൈഡ് തകർന്ന് അപകടാവസ്ഥയിലായിട്ട് രണ്ട് വർഷം പിന്നിടുന്നു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി പൂവ്വംവയൽ ഘടകം പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സമരം കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ട് വർഷമായി തകർന്നു കിടക്കുന്ന റോഡിന്റെ അവസ്ഥ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്. രജനീഷ്, സി. ബാബു, കെ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365679/bjp-poovvamvayal-samara-samiti-protests-against-road-collapse-in-valayam)