---
title: "ആരോഗ്യ ജാഗ്രത; വളയത്ത് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Ayurveda medical camp and awareness class at Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365716/ayurveda-medical-camp-and-awareness-class-at-valayam"
published_at: "2026-06-13T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfe09286da_NADA4.jpg"
keywords: ["Latest News", "Valayam", "Medical Camp And Awareness Class"]
---

# ആരോഗ്യ ജാഗ്രത; വളയത്ത് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **വളയം: [ **വളയം ആയുർവേദ ഡിസ്പെൻസറിയും യുവധാര ക്ലബും സംയുക്തമായി മെഡിക്കൽ ക്യാമ്പും മഴക്കാലപൂർവ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**വളയം: [ **വളയം ആയുർവേദ ഡിസ്പെൻസറിയും യുവധാര ക്ലബും സംയുക്തമായി മെഡിക്കൽ ക്യാമ്പും മഴക്കാലപൂർവ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത നിർവഹിച്ചു. വാർഡ് മെമ്പർ എം. നികേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഴക്കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള വിവിധ രോഗങ്ങളെക്കുറിച്ചും, അവയെ പ്രതിരോധിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ഡോ. എം.കെ. മുംതാസ്, ഡോ. സിലി, ഡോ. ലിജി എന്നിവർ ക്ലാസെടുത്തു.

കുഞ്ഞിക്കണ്ണൻ, ഷിജ എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടത്തി. യുവധാര ക്ലബ് സെക്രട്ടറി ടിന്റു വിജേഷ് സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365716/ayurveda-medical-camp-and-awareness-class-at-valayam)