---
title: "വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു "
english_title: "Housewife found dead in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365740/housewife-found-dead-in-vanimele"
published_at: "2026-06-13T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c220ddb169_Hotelier_found_hanging_in_Mokeri.jpg"
keywords: ["Latest News", "Valayam", "Suicide"]
---

# വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു 

> **Lead Summary:** **നാദാപുരം: [ **വാണിമേലിൽ വീട്ടിലെ ഡൈനിംഗ് ഹാളിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ നിടുവിലംകണ്ടി സ്വദേശിനി നഫീസു ആണ് മരിച്ചത്.

## Article Content

**നാദാപുരം: [ **വാണിമേലിൽ വീട്ടിലെ ഡൈനിംഗ് ഹാളിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ നിടുവിലംകണ്ടി സ്വദേശിനി നഫീസു ആണ് മരിച്ചത്.

അബൂബക്കർ നിടുവിലംകണ്ടിയുടെ മകളാണ്. ജൂൺ 12-ന് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടതിനെത്തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ കെട്ടഴിച്ച് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365740/housewife-found-dead-in-vanimele)