---
title: "നാദാപുരത്ത് പൊയിൽ ഇസ്മായിലിന്റെ 'മതിലിൻ മറകൾ' പുസ്തകം പ്രകാശനം ചെയ്തു"
english_title: "Poyil Ismail's 'Mathilin Marakal' released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365785/poyil-ismails-mathilin-marakal-released"
published_at: "2026-06-13T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2e69b7a6e_NADA5.jpg"
keywords: ["Latest News", "Nadapuram", "Mathilin Marakal", "Book Release"]
---

# നാദാപുരത്ത് പൊയിൽ ഇസ്മായിലിന്റെ 'മതിലിൻ മറകൾ' പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: [ **കക്കംവെള്ളി സ്വദേശിയും കവിയുമായ പൊയിൽ ഇസ്മായിലിന്റെ പുതിയ കവിതാ സമാഹാരമായ 'മതിലിൻ മറകൾ' പ്രകാശനം ചെയ്തു. നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: [ **കക്കംവെള്ളി സ്വദേശിയും കവിയുമായ പൊയിൽ ഇസ്മായിലിന്റെ പുതിയ കവിതാ സമാഹാരമായ 'മതിലിൻ മറകൾ' പ്രകാശനം ചെയ്തു. നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു.

പ്രമുഖ വ്യാപാരി സാജിദ് കൊയിലോത്ത് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കടോളി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കൃതിയെക്കുറിച്ചുള്ള പുസ്തക പരിചയം മോഹനൻ പാറക്കടവ് നിർവഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകനി മുഖ്യാതിഥിയായി പങ്കെടുത്തു. നാദാപുരം ഖാസി മേനകോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ, ടി.ഐ.എം മാനേജർ ബംഗ്ലത്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഖില മര്യാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുനീർ മാസ്റ്റർ, കണക്കൽ അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു.

കൂടാതെ സി.എച്ച്. മോഹനൻ, എസ്.എം. അഷ്റഫ്, സി.കെ. നാസർ, എം.സി. സുബൈർ, കെ.ജി. അസിസ്, ടി.കെ. റഫീഖ് തുടങ്ങിയവരും സംസാരിച്ചു. എം.കെ. അഷ്റഫ് സ്വാഗതവും പൊയിൽ ഇസ്മായിൽ നന്ദിയും പ്രകാശിപ്പിച്ചു.

ഗായകൻ സഫീർ കുറ്റ്യാടി ഇസ്മായിലിന്റെ കവിതകൾ വേദിയിൽ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365785/poyil-ismails-mathilin-marakal-released)