---
title: "എ.കെ. കേളപ്പൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "A.K. Kelappan Memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365799/ak-kelappan-memorial"
published_at: "2026-06-13T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3b538d4d6_NADA6.jpg"
keywords: ["Latest News", "AK Kelappan.Iringannur", "CPI Iringanur Local Committee"]
---

# എ.കെ. കേളപ്പൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **എ.കെ. കേളപ്പന്റെ ചരമദിനം സി.പി.ഐ ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: [ **എ.കെ. കേളപ്പന്റെ ചരമദിനം സി.പി.ഐ ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.

ഇ. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ. കേളപ്പന്റെ ജീവിതവും പോരാട്ടങ്ങളും അനുസ്മരിച്ചുകൊണ്ട് കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ, സന്തോഷ് കക്കാട്ട്, രമേശൻ പുതുക്കുടി, വിജയൻ പുനത്തിക്കണ്ടി എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന പതാക ഉയർത്തൽ കർമ്മം പുളിക്കൽ കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365799/ak-kelappan-memorial)