---
title: "'വിജയാരവം26' ; വിദ്യാർത്ഥികൾ സ്വന്തം കഴിവും അഭിരുചിയുമനുസരിച്ച് പഠന മേഖല തെരഞ്ഞെടുക്കണം - കെ.എംഅഭിജിത്ത് എംഎൽഎ"
english_title: "KM Abhijith MLA says students should choose their field of study according to their own interests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365817/km-abhijith-mla-says-students-should-choose-their-field-of-study-according-to-their-own-interests-new"
published_at: "2026-06-13T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d4e1745345_KM_Abhijith_MLA_says_students_should_choose_their_field_of_study_according_to_their_own_interests.jpg"
keywords: ["Latest News", "Vijayaravam26", "KM Abhijith MLA", "Vanimel"]
---

# 'വിജയാരവം26' ; വിദ്യാർത്ഥികൾ സ്വന്തം കഴിവും അഭിരുചിയുമനുസരിച്ച് പഠന മേഖല തെരഞ്ഞെടുക്കണം - കെ.എംഅഭിജിത്ത് എംഎൽഎ

> **Lead Summary:** വാണിമേൽ: വിദ്യാർത്ഥികൾ സ്വന്തംകഴിവുകൾ തിരിച്ചറിഞ്ഞ് ഉപരിപഠന മേഘല തെരഞ്ഞെടുത്ത് മുന്നേറിയാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് നാദാപുരം എം.എൽ.എ കെ. എം അഭിജിത്ത് അഭിപ്രായപ്പെട്ടു .

## Article Content

വാണിമേൽ: വിദ്യാർത്ഥികൾ സ്വന്തംകഴിവുകൾ തിരിച്ചറിഞ്ഞ് ഉപരിപഠന മേഘല തെരഞ്ഞെടുത്ത് മുന്നേറിയാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് നാദാപുരം എം.എൽ.എ കെ. എം അഭിജിത്ത് അഭിപ്രായപ്പെട്ടു .

നിർമ്മിതബുദ്ധിക്കാലത്ത് വിദ്യാർത്ഥികൾക്ക്മുന്നിൽ അനന്ത സാധ്യതകളേറെയുണ്ടെന്നും രക്ഷിതാക്കളും അധ്യാപകരും അവരെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വെള്ളിയോട് ഗവ.ഹയർസെക്കണ്ടറിയിൽ പ്ലസ്ടു പരീക്ഷയിലെ ഉന്നതവിജയികൾക്കൊരുക്കിയ അനുമോദനപരിപാടി `വിജയാരവം`26 ` ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. ഉന്നതവിജയികൾക്കുള്ള ഉപഹാരങ്ങൾ എം.എൽ എ വിതരണം ചെയ്തു.

വാണിമേൽ പഞ്ചായത്ത വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർപേഴ്സൺ ഹസീന ടി.സി, പി. ടി. എ വൈസ് പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി,ഹൈസ്സ്‌കൂൾ സീനിയർഅസിസ്റ്റൻ്റ് വി.പിമുനീർ സ്റ്റാഫ്സെക്രട്ടറി ഷീജേഷ്, തോമസ്സ്റ്റീഫൻ. മുഹമ്മദ് സുന്നുമ്മൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.പി ഗിരീഷൻ സ്വാഗതവും പ്രോഗ്രാംകൺവീനർ എൻ . കെ മൊയ്തു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365817/km-abhijith-mla-says-students-should-choose-their-field-of-study-according-to-their-own-interests-new)