---
title: "'ആരോഗ്യമന്ത്രി കെ മുരളീധരൻ എരണംകെട്ടവൻ'; വാട്സപ്പ് ഗ്രൂപ്പിലൂടെ അപമാനിച്ച തൂണേരി ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ പരാതി"
english_title: "Health Minister K Muraleedharan has been accused of insulting a health department employee."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365818/health-minister-k-muraleedharan-has-been-accused-of-insulting-a-health-department-employee"
published_at: "2026-06-13T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d4efd755ab_COMPLAINT.jpg"
keywords: ["Health Minister", "K Muraleedharan", "Insult", "Health Department employe"]
---

# 'ആരോഗ്യമന്ത്രി കെ മുരളീധരൻ എരണംകെട്ടവൻ'; വാട്സപ്പ് ഗ്രൂപ്പിലൂടെ അപമാനിച്ച തൂണേരി ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ പരാതി

> **Lead Summary:** **നാദാപുരം: ** സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആരോഗ്യവകുപ്പ് ജീവനക്കാരനെതിരെ പരാതി.

## Article Content

**നാദാപുരം: ** സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആരോഗ്യവകുപ്പ് ജീവനക്കാരനെതിരെ പരാതി.

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ അറ്റൻഡർ രഞ്ജിത്ത് എം പിക്കെതിരെയാണ് നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വികെ രജീഷ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്.

ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സ്റ്റാഫ് കൗൺസിൽ വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് ആരോഗ്യമന്ത്രിയെ അപമാനിച്ചത്. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെ എരണംകെട്ടവൻ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത് . ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും പോലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് തൂണേരിയിലെ യുഡിഎഫ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365818/health-minister-k-muraleedharan-has-been-accused-of-insulting-a-health-department-employee)