---
title: "എടച്ചേരിയിൽ ഫിസിയോതെറാപ്പി സെന്റർ വരുന്നു; കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു "
english_title: "Physiotherapy Center Coming Up In Edachery Building Design Released In Qatar "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365833/physiotherapy-center-coming-up-in-edachery-building-design-released-in-qatar"
published_at: "2026-06-13T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d707c42998_Physiotherapy_Center_Edachery.jpg"
keywords: ["Latest News", "Physiotherapy Center", "Building Design Released", "Edachery"]
---

# എടച്ചേരിയിൽ ഫിസിയോതെറാപ്പി സെന്റർ വരുന്നു; കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു 

> **Lead Summary:** എടച്ചേരി: നാട്ടുകാർക്ക് ഏറെ പ്രതീക്ഷയും ആശ്വാസവുമേകുന്ന വലിയൊരു ജീവകാരുണ്യ സംരംഭത്തിന് എടച്ചേരിയിൽ തുടക്കമാവുന്നു. എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി നോർത്തിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു.

## Article Content

എടച്ചേരി: നാട്ടുകാർക്ക് ഏറെ പ്രതീക്ഷയും ആശ്വാസവുമേകുന്ന വലിയൊരു ജീവകാരുണ്യ സംരംഭത്തിന് എടച്ചേരിയിൽ തുടക്കമാവുന്നു. എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി നോർത്തിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു.

റിലീഫ് കമ്മിറ്റിയുടെ മുതിർന്ന അംഗം അബൂബക്കർ കക്കുയിൽ, സിദ്ദീഖ് ഹസ്സന് രൂപരേഖ കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. റിലീഫ് കമ്മിറ്റി പ്രസിഡന്റ് മുനീർ എം.പി.യുടെ അധ്യക്ഷനായി.

സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും മികച്ചതും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ തികച്ചും സൗകര്യപ്രദമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ റിലീഫ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

എടച്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് രോഗികൾക്ക് വലിയൊരു അനുഗ്രഹമായി മാറും ഈ പുതിയ ഫിസിയോതെറാപ്പി കേന്ദ്രം. വരും ദിവസങ്ങളിൽ തന്നെ ഇതിന്റെ ബാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365833/physiotherapy-center-coming-up-in-edachery-building-design-released-in-qatar)