---
title: "മുഅല്ലിം ഡേ കാംപയിൻ; നാദാപുരം റെയ്ഞ്ച് തലത്തിൽ തുടക്കമായി"
english_title: "Muallim Day campaign begins in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365889/muallim-day-campaign-begins-in-nadapuram"
published_at: "2026-06-14T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e436a49fd3_nada1.jpg"
keywords: ["Latest News", "Nadapuram", "Muallim Day Campaign"]
---

# മുഅല്ലിം ഡേ കാംപയിൻ; നാദാപുരം റെയ്ഞ്ച് തലത്തിൽ തുടക്കമായി

> **Lead Summary:** **നാദാപുരം:[ **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'മുഅല്ലിം ഡേ' കാംപയിന്റെ നാദാപുരം റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു.

## Article Content

**നാദാപുരം:[ **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'മുഅല്ലിം ഡേ' കാംപയിന്റെ നാദാപുരം റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു.

എം. അബ്‌ദുൽ ലത്തീഫ് മൗലവിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി സമസ്ത മുഫത്തിഷ് അബ്‌ദുൽ ജലീൽ ഫൈസിയാണ് ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരത്ത് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഖിള്ർ റഹ്മാനി അധ്യക്ഷത വഹിച്ചു.

പരീക്ഷാ ബോർഡ് ചെയർമാൻ ഉസ്മാൻ മുസ്‌ലിയാർ, സെക്രട്ടറി ഇർഷാദ് ഫൈസി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റഫീഖ് ഫലാഹി, മുഹമ്മദ് ദാഈ, സഈദ് ഫലാഹി, ഉനൈസ് മുസ്‌ലിയാർ, മൻസൂർ സഖാഫി, അബ്‌ദുൽ അസീസ് മുസ്‌ലിയാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365889/muallim-day-campaign-begins-in-nadapuram)