ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല
Oct 5, 2021 07:37 PM | By Susmitha Surendran

തൂണേരി: ഉറവിടം വ്യക്തമല്ലാത ഒരാൾ മാത്രം.തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല. ഇതിനിടെ ഏറെക്കാലത്തിനൊടുവിൽ വളയത്ത് ഇന്നാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തില്ല .രോഗികളുടെ എണ്ണം പൂജ്യം എന്ന റിപ്പോർട്ടുമായി ജില്ലാ ആരോഗ്യ വകുപ്പിൻ്റെ കണക്ക് . ജില്ലയില്‍ ഇന്ന് 688 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചു . 8187 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1357 പേര്‍ കൂടി രോഗമുക്തി നേടി.

8.59% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12806 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 876 പേർ ഉൾപ്പടെ 51007 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1074394 പേർ നിരീക്ഷണം പൂർത്തിയാക്കി. 2696 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉറവിടം വ്യക്തമല്ലാത്തവര്‍- 10 ചേളന്നൂർ - 1 ചെറുവണ്ണൂർ - 1 എടച്ചേരി - 1 ഫറോക്ക് - 1 കുന്നമംഗലം - 1 കുന്നുമ്മൽ - 1 ഒളവണ്ണ - 2 ഒഞ്ചിയം - 1 തൂണേരി - 1 ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2 കോഴിക്കോട് -2 വിദേശത്തു നിന്ന് വന്നവർ - 4 കോഴിക്കോട്- 4 ആരോഗ്യ പ്രവർത്തകർ - 1 പെരുവയൽ - 1

സമ്പര്‍ക്കം : 671 കോഴിക്കോട് കോര്‍പ്പറേഷന്‍ - 156 അരിക്കുളം - 2 അത്തോളി - 19 ആയഞ്ചേരി - 1 അഴിയൂര്‍ - 3 ബാലുശ്ശേരി - 8 ചക്കിട്ടപ്പാറ - 19 ചങ്ങരോത്ത് - 1 ചാത്തമംഗലം - 2 ചെക്കിയാട് - 7 ചേളന്നൂര്‍ - 4 ചേമഞ്ചേരി - 11 ചെങ്ങോട്ട്കാവ് - 3 ചെറുവണ്ണൂര്‍ - 5 ചോറോട് - 5 എടച്ചേരി - 7 ഏറാമല - 7 ഫറോക്ക് - 7 കടലുണ്ടി - 3 കക്കോടി - 13 കാക്കൂര്‍ - 13 കാരശ്ശേരി - 1 കട്ടിപ്പാറ - 3 കാവിലുംപാറ - 3 കായക്കൊടി - 1 കായണ്ണ - 0 കീഴരിയൂര്‍ - 3 കിഴക്കോത്ത് - 2 കോടഞ്ചേരി - 3 കൊടിയത്തൂര്‍ - 4 കൊടുവള്ളി - 13 കൊയിലാണ്ടി - 18 കൂടരഞ്ഞി - 11 കൂരാച്ചുണ്ട് - 2 കൂത്താളി - 3 കോട്ടൂര്‍ - 9 കുന്ദമംഗലം - 37 കുന്നുമ്മല്‍ - 0 കുരുവട്ടൂര്‍ - 7 കുറ്റ്യാടി - 2 മടവൂര്‍ - 4 മണിയൂര്‍ - 4 മരുതോങ്കര - 1 മാവൂര്‍ - 3 മേപ്പയ്യൂര്‍ - 3 മൂടാടി - 21.

മുക്കം - 10 നാദാപുരം - 2 നടുവണ്ണൂര്‍ - 6 നന്‍മണ്ട - 1 നരിക്കുനി - 1 നരിപ്പറ്റ - 3 നൊച്ചാട് - 4 ഒളവണ്ണ - 8 ഓമശ്ശേരി - 4 ഒഞ്ചിയം - 9 പനങ്ങാട് - 3 പയ്യോളി - 19 പേരാമ്പ്ര - 9 പെരുമണ്ണ - 0 പെരുവയല്‍ - 18 പുറമേരി - 2 പുതുപ്പാടി - 4 രാമനാട്ടുകര - 4 തലക്കുളത്തൂര്‍ - 2 താമരശ്ശേരി - 5 തിക്കോടി - 7 തിരുവള്ളൂര്‍ - 17 തിരുവമ്പാടി - 12 തൂണേരി - 0 തുറയൂര്‍ - 2 ഉള്ള്യേരി - 10 ഉണ്ണികുളം - 12 വടകര - 18 വളയം - 0 വാണിമേല്‍ - 2 വേളം - 11 വില്യാപ്പള്ളി - 12.

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 12806 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 139 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 314 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 46 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 127 സ്വകാര്യ ആശുപത്രികള്‍ - 726 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 127 വീടുകളില്‍ ചികിത്സയിലുളളവര്‍ - 10892 • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 25

Only one; There are no contact Kovid patients in Thuneri panchayath today

Next TV

Related Stories
Top Stories










News Roundup