---
title: "മികവ് 2026: പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു"
english_title: "Pranavam Educational & Charitable Trust honored talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365915/pranavam-educational-charitable-trust-honored-talents"
published_at: "2026-06-14T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e5cd64aea8_nada4.jpg"
keywords: ["Latest News", "Valayam", "Pranavam Educational & Charitable Trust"]
---

# മികവ് 2026: പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **വളയം:[ ** പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അച്ചംവീടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. 2025-26 അധ്യയന വർഷത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

## Article Content

**വളയം:[ ** പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അച്ചംവീടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. 2025-26 അധ്യയന വർഷത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

വളയം സി.ഐ. ഷാജു കെ. പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അർഷിദ് കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം. നികേഷ്, പ്രണവം ക്ലബ് സെക്രട്ടറി ഷാജി പി.സി., ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ പി.പി. കുമാരൻ, സി. ബാബു എന്നിവർ ആശംസകൾ നേർന്നു.

ട്രസ്റ്റ് സെക്രട്ടറി ലിനീഷ് എ.വി. സ്വാഗതവും പ്രോഗ്രാം കൺവീനർ വിനീഷ് കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365915/pranavam-educational-charitable-trust-honored-talents)