---
title: "അശ്രദ്ധമായ ഡ്രൈവിംഗ്: ബസ് മുന്നോട്ടെടുക്കുന്നതിനിടെ യാത്രക്കാരൻ തെറിച്ചുവീണു; നട്ടെല്ലിന് ഗുരുതര പരിക്ക്, കേസെടുത്തു "
english_title: "Passenger falls while bus is moving forward in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365947/passenger-falls-while-bus-is-moving-forward-in-nadapuram"
published_at: "2026-06-14T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e7aabc7e72_nada6_.jpg"
keywords: ["Latest News", "Nadapuram", "Police Case"]
---

# അശ്രദ്ധമായ ഡ്രൈവിംഗ്: ബസ് മുന്നോട്ടെടുക്കുന്നതിനിടെ യാത്രക്കാരൻ തെറിച്ചുവീണു; നട്ടെല്ലിന് ഗുരുതര പരിക്ക്, കേസെടുത്തു 

> **Lead Summary:** **നാദാപുരം: [** അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് യാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. വാരിക്കോളി സ്വദേശിയായ കാഞ്ഞിരമുള്ളതിൽ രാജൻ നാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**നാദാപുരം: [** അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് യാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. വാരിക്കോളി സ്വദേശിയായ കാഞ്ഞിരമുള്ളതിൽ രാജൻ നാണ് അപകടത്തിൽ പരിക്കേറ്റത്.

ജൂൺ ഒമ്പതിന് രാവിലെ 8.30-ഓടെ കല്ലാച്ചി ബസ് സ്റ്റോപ്പിലാണ് സംഭവം. കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് പോകാനായി രാജൻ KL 58 S 4655 നമ്പർ ബസ്സിൽ കയറിയയുടൻ ഡ്രൈവർ അശ്രദ്ധമായും അമിതവേഗതയിലും ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

ഇതിന്റെ ആഘാതത്തിൽ രാജൻ ബസ്സിനുള്ളിലേക്ക് തെറിച്ചുവീഴുകയും നട്ടെല്ലിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവർമാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365947/passenger-falls-while-bus-is-moving-forward-in-nadapuram)