---
title: "മികവ് 2026 വിജയാരവം സംഘടിപ്പിച്ചു"
english_title: "Mikav 2026 organized by Vijayaravam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365982/mikav-2026-organized-by-vijayaravam"
published_at: "2026-06-14T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ec8911920c_Mikav_2026.jpg"
keywords: ["Latest News", "Mikav 2026", "Vanimel"]
---

# മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

> **Lead Summary:** > വാണിമേൽ: എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി, കെ.എം.സി.സി ഖത്തർ വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ “മികവ് 2026 വിജയാരവം” സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

> വാണിമേൽ: എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി, കെ.എം.സി.സി ഖത്തർ വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ “മികവ് 2026 വിജയാരവം” സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു.

ആട്യാ-പാട്യാ ജൂനിയർ സിനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ റന ഫാത്തിമയെ ആദരിച്ചു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായുള്ള പ്രതിജ്ഞ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റാഷിദ്‌ കെ ടി കെ അവതരിപ്പിച്ചു.എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് അൻസിഫ് വി.കെ. അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് റംഷിദ് ചേരാനാണ്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തു, ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി, ഖത്തർ കെ.എം.സി.സി ജില്ലാ ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് വി.പി., പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ കെ.കെ., എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ് എടച്ചേരി, ട്രഷറർ ആദിൽ ടി.കെ., യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ ദാരിമി, പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് കോറ്റാല , ഹസീന ടി.സി., യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യൂനുസ് മൂളിവയൽ എന്നിവർ ആശംസകൾ നേർന്നു.

സി.വി. അഷ്റഫ്, ഒ. മുനീർ, കെ.വി. ആരിഫ്, റഹീം സി.കെ., ജാഫർ വി.കെ., നാജിൽ കെ., ആദിൽ ടി.കെ., മുഹമ്മദ് കെ.ടി.കെ., അൽഫാസ് കോടിയുറ, സഫുവാൻ സി.കെ., യാമിൻ, ഫാദിൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഷിൽ വെള്ളിയോട് സ്വാഗതവും ഉനൈസ് കോടിയുറ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365982/mikav-2026-organized-by-vijayaravam)