---
title: "കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു"
english_title: "Sports equipment kits distributed to children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365983/sports-equipment-kits-distributed-to-children"
published_at: "2026-06-14T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ec9daac9e0_Sports_equipment_kits.jpg"
keywords: ["Latest News", "Sports Equipment Kit", "Thuneri Gram Panchayath"]
---

# കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** തൂണേരി: തൂണേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു.

## Article Content

തൂണേരി: തൂണേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു.

ജി.എം.എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മൂന്ന് ഫുട്ബോളുകൾ, രണ്ട് വോളിബോളുകൾ, ആറ് ക്രിക്കറ്റ് ബോളുകൾ, രണ്ട് ക്രിക്കറ്റ് ബാറ്റുകൾ, സ്റ്റമ്പുകൾ എന്നിവ ഉൾപ്പെടുന്ന കായികോപകരണ കിറ്റുകളാണ് കുട്ടികൾക്ക് കൈമാറിയത്.

വാർഡ് സന്ദർശനത്തിനിടെ ജി.എം.എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ കായികോപകരണങ്ങൾ ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കായികോപകരണ കിറ്റ് വിതരണം സംഘടിപ്പിച്ചത്.

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ രജീഷ് വി.കെ., മുഹ്സിൻ വളപ്പിൽ, ജവാദ് പി.എം.ബി., പ്രദേശത്തെ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. കുട്ടികളിൽ കായികബോധവും കായികവിനോദങ്ങളോടുള്ള താൽപര്യവും വളർത്തുന്നതിനും മികച്ച കായികാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365983/sports-equipment-kits-distributed-to-children)