---
title: "വാണിമേലിന്റെ അഭിമാനതാരം; ആട്യ-പാട്യയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയ റന ഫാത്തിമയ്ക്ക് വാണിമേൽ ദർശനം സാംസ്‌കാരിക വേദിയുടെ ആദരം "
english_title: "Rana Fathima receives Vanimel darshan, cultural venue's tribute"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366054/rana-fathima-receives-vanimel-darshan-cultural-venues-tribute"
published_at: "2026-06-15T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f8bf273ec4_nada1.jpg"
keywords: ["Latest News", "Vanimel", "Asian Championship in Aadya-Patya", "Rana Fathima"]
---

# വാണിമേലിന്റെ അഭിമാനതാരം; ആട്യ-പാട്യയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയ റന ഫാത്തിമയ്ക്ക് വാണിമേൽ ദർശനം സാംസ്‌കാരിക വേദിയുടെ ആദരം 

> **Lead Summary:** **വാണിമേൽ: [** ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ആട്യ-പാട്യ മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കേരള ടീമംഗം റന ഫാത്തിമയ്ക്ക് വാണിമേലിന്റെ ആദരം.

## Article Content

**വാണിമേൽ: [** ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ആട്യ-പാട്യ മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കേരള ടീമംഗം റന ഫാത്തിമയ്ക്ക് വാണിമേലിന്റെ ആദരം.

വാണിമേൽ ദർശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുമോദന സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. വാണിമേലിന്റെ അഭിമാന താരമായ റനയുടെ ഈ നേട്ടം ചരിത്രത്തിൽ എന്നും മായാതെ നിൽക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ദർശനം ചെയർമാൻ എൻ.കെ. മൂസ അധ്യക്ഷത വഹിച്ചു. എം.കെ. അഷ്റഫ് സ്വാഗതവും ഇസ്‌മായിൽ വാണിമേൽ താരത്തെ പരിചയപ്പെടുത്തിയും സംസാരിച്ചു. വിവിധ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ബ്ലോക്ക് മെമ്പർ ബെനില സത്യൻ, ടി.സി. ഹസീന, ടി.കെ. വിജിഷ്, അഷ്റഫ് കൊറ്റാല, എം.കെ. ശോഭ, കളത്തിൽ സുബൈർ, ചിക്കപ്പുറത്ത് മൊയ്തു, സി.പി.സി. ആലിക്കുട്ടി, പ്രൊഫ: കെ.കെ. അഷ്റഫ്, പി. ഷൗക്കത്തലി, സി.കെ. അഷ്റഫ്, ടി.പി. അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദനങ്ങളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366054/rana-fathima-receives-vanimel-darshan-cultural-venues-tribute)