---
title: "വളയം ഗവ. ഐ.ടി.ഐ.യിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു"
english_title: "Admission in Valayam Govt. ITI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366113/admission-in-valayam-govt-iti"
published_at: "2026-06-15T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fb79aa2132_nada7.jpg"
keywords: ["Latest News", "Valayam", "Valayam Govt. ITI", "Admission"]
---

# വളയം ഗവ. ഐ.ടി.ഐ.യിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വളയം: [** സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ.കളിലെ വിവിധ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വളയം ഗവ. ഐ.ടി.ഐ.യിലെ എൻ.സി.വി.ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്.

## Article Content

**വളയം: [** സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ.കളിലെ വിവിധ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വളയം ഗവ. ഐ.ടി.ഐ.യിലെ എൻ.സി.വി.ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്.

എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2026 ആഗസ്റ്റ് ഒന്നിന് 14 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ ഫീസ് 100 രൂപയാണ്.

താൽപ്പര്യമുള്ളവർ ജൂൺ 30-നകം https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐ.യിൽ അപേക്ഷകൻ നേരിട്ടെത്തി രേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതാണ്.

ഓൺലൈൻ പേയ്‌മെന്റ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0496-2461263, 9947161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366113/admission-in-valayam-govt-iti)