---
title: "മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു"
english_title: "Winners honored in Edachery Panchayat 5th Ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366150/winners-honored-in-edachery-panchayat-5th-ward"
published_at: "2026-06-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd25b25449_nada9.jpg"
keywords: ["Latest News", "Edachery", "Winners Honored"]
---

# മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

> **Lead Summary:** **എടച്ചേരി:** [ എടച്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**എടച്ചേരി:** [ എടച്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും, എ പ്ലസ് നേടിയവർക്കൊപ്പം തന്നെ മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ എ. ഡാനിയ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. കക്കാട്ട് ശ്രീധരൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, ഇ.കെ. അബൂബക്കർ, കയിമ്പിൽ ബാലൻ, രമേഷ് ബാബു, ഗീത, സുകുമാരൻ, രജീഷ് എൻ., ബജിഷ് കക്കുറയിൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സി.പി. രാജൻ സ്വാഗതവും ബിന്ദു നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366150/winners-honored-in-edachery-panchayat-5th-ward)