---
title: "ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം"
english_title: "KSRTC 'Priyadarshini' Grama Vandi starts in Athurugiriya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366155/ksrtc-priyadarshini-grama-vandi-starts-in-athurugiriya"
published_at: "2026-06-15T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd695bfa0c_nada10.jpg"
keywords: ["Latest News", "Purameri", "Priyadarshini"]
---

# ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

> **Lead Summary:** **പുറമേരി: [**സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാപദ്ധതിയുടെ ഭാഗമായുള്ള ഗ്രാമവണ്ടി പുറമേരിയിൽ പ്രവർത്തനം തുടങ്ങി.

## Article Content

**പുറമേരി: [**സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാപദ്ധതിയുടെ ഭാഗമായുള്ള ഗ്രാമവണ്ടി പുറമേരിയിൽ പ്രവർത്തനം തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സീറോ ബാലൻസ് ടിക്കറ്റ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിമത്തിൽ നിന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു. സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366155/ksrtc-priyadarshini-grama-vandi-starts-in-athurugiriya)