---
title: "ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; നാദാപുരത്ത് സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കം"
english_title: "Drug awareness classes in schools in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366303/drug-awareness-classes-in-schools-in-nadapuram"
published_at: "2026-06-16T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ed4ca288d_nada2.jpg"
keywords: ["Latest News", "Nadapuram", "Operation Thoofan", "Awareness class"]
---

# ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; നാദാപുരത്ത് സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കം

> **Lead Summary:** **നാദാപുരം:[ **[ ]വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനായി നാദാപുരം സബ് ഡിവിഷൻ പോലീസ് 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു.

## Article Content

**നാദാപുരം:[ **[ ]വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനായി നാദാപുരം സബ് ഡിവിഷൻ പോലീസ് 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു.

സബ് ഡിവിഷന് കീഴിലുള്ള നാദാപുരം, കുറ്റ്യാടി, വളയം, തൊട്ടിൽപ്പാലം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ മുഴുവൻ ഹൈസ്കൂളുകളിലുമാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. നാദാപുരം ഡിവൈ.എസ്.പി പ്രവീൺ കുമാർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, വിദ്യാർഥികൾ ഇത്തരം കെണികളിൽ പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനമൈത്രി പോലീസ് ഓഫീസർ ബിജു കെ.കെ. ക്ലാസുകൾ നയിക്കുന്നു.

ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിലൂടെ സബ് ഡിവിഷന് കീഴിലെ എല്ലാ സ്കൂളുകളിലും ബോധവൽക്കരണം എത്തിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ലഹരി മാഫിയകൾക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സബ് ഡിവിഷൻ തലത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366303/drug-awareness-classes-in-schools-in-nadapuram)