---
title: "വിദ്യാഭ്യാസ രംഗത്ത് ലക്ഷ്യബോധം അനിവാര്യം; ടി.ഐ.എം സ്കൂളിലെ പ്രതിഭാ സംഗമം ശ്രദ്ധേയമായി"
english_title: "Talent gathering at Nadapuram TIM School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366307/talent-gathering-at-nadapuram-tim-school"
published_at: "2026-06-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30f0a55a137_nada3.jpg"
keywords: ["Latest News", "Nadapuram TIM School", "Nadapuram"]
---

# വിദ്യാഭ്യാസ രംഗത്ത് ലക്ഷ്യബോധം അനിവാര്യം; ടി.ഐ.എം സ്കൂളിലെ പ്രതിഭാ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: [**മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കാലഘട്ടത്തിൽ വിദ്യാർത്ഥികൾ കൃത്യമായ ലക്ഷ്യബോധത്തോടെ പഠനത്തിൽ മുന്നേറണമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ പറഞ്ഞു.

## Article Content

**നാദാപുരം: [**മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കാലഘട്ടത്തിൽ വിദ്യാർത്ഥികൾ കൃത്യമായ ലക്ഷ്യബോധത്തോടെ പഠനത്തിൽ മുന്നേറണമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ പറഞ്ഞു.

നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു കരിയർ ഗൈഡൻസ് സെന്റർ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും എം.എൽ.എ വ്യക്തമാക്കി.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് മുഖ്യാതിഥിയായിരുന്നു.

തഅ്ലീമുൽ ഇസ്‌ലാം കമ്മിറ്റി മാനേജർ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വി.സി. ഇഖ്‌ബാൽ, പി.ടി.എ പ്രസിഡന്റ് റാഷിദ് കക്കാടൻ, ട്രഷറർ ഫൈസൽ കോമത്ത്, വാർഡ് മെമ്പർ സുമയ്യ ജാബിർ, സി.പി. നാസർ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ വി.പി. ഷാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. എം.കെ. മുനീർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366307/talent-gathering-at-nadapuram-tim-school)