---
title: "ഇന്ത്യൻ ആർമിയിലേക്ക്: ഫിജാസ് കോടിയുറക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം"
english_title: "Fijaz Kodiyura joins the Indian Army"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366353/Fijaz-Kodiyura-joins-the-Indian-Army"
published_at: "2026-06-16T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3112dd94b59_nada5.jpg"
keywords: ["Latest News", "Vanimel", "Army Selection"]
---

# ഇന്ത്യൻ ആർമിയിലേക്ക്: ഫിജാസ് കോടിയുറക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം

> **Lead Summary:** **വാണിമേൽ: [** ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാണിമേൽ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഫിജാസ് കോടിയുറയ്ക്ക് എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

## Article Content

**വാണിമേൽ: [** ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാണിമേൽ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഫിജാസ് കോടിയുറയ്ക്ക് എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തു, ഫിജാസിന് ഉപഹാരം സമ്മാനിച്ചു. വാണിമേലിന്റെ അഭിമാനമായി മാറിയ ഫിജാസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം ലീഗ്, എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ വിവിധ പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് റംഷിദ് ചേരാനാണ്ടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റാഷിദ് കെ.ടി.കെ, അൻഷിൽ വെള്ളിയോട്, സി.വി. മൊയ്ദീൻ ഹാജി, ഒ. മുനീർ, അനസ് കെ.പി, സഫുവാൻ സി.കെ, യാമിൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366353/Fijaz-Kodiyura-joins-the-Indian-Army)