---
title: "പുത്തൻ നേതൃത്വം; കല്ലാച്ചിയിൽ ബാഫഖി തങ്ങൾ അനുസ്മരണവും റെയ്ഞ്ച് സംഗമവും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Bafakhi Thangal memorial and range meeting in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366385/bafakhi-thangal-memorial-and-range-meeting-in-kallachi"
published_at: "2026-06-16T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312b43657b1_NADA8.jpg"
keywords: ["Latest News", "Nadapuram", "Bafakhi Thangal Memorial"]
---

# പുത്തൻ നേതൃത്വം; കല്ലാച്ചിയിൽ ബാഫഖി തങ്ങൾ അനുസ്മരണവും റെയ്ഞ്ച് സംഗമവും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **നാദാപുരം: [**കല്ലാച്ചി സ്വദേശി റെയ്ഞ്ച് സംഗമവും പാണക്കാട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടിയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [**കല്ലാച്ചി സ്വദേശി റെയ്ഞ്ച് സംഗമവും പാണക്കാട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടിയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി പി. മുഈനുദ്ദീൻ നിസാമി പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ മൗലവി, ജുബൈർ മൗലവി, ഇബ്രാഹിം മുസ്‌ല്യാർ, സി.കെ. സഅദ് തങ്ങൾ, സുപ്പി മുസ്‌ല്യാർ, ഇഖ്ബാൽ മൗലവി, റഷീദ് മൗലവി പന്നൂർ, ഇല്യാസ് മൗലവി തുടങ്ങിയവർ ബാഫഖി തങ്ങളുടെ ജീവിതത്തെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സംസാരിച്ചു.

സംഗമത്തിൽ വെച്ച് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു: **ചെയർമാൻ: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, വൈസ് ചെയർമാൻ: സയ്യിദ സഅദ് തങ്ങൾ, സുപ്പി മുസ്‌ല്യാർ,  കൺവീനർ: സി.കെ. ജുബൈർ മൗലവി, ജോയിന്റ് കൺവീനർമാർ:** ഇ. റഷീദ് മൗലവി പന്നൂർ, ഇഖ്ബാൽ മൗലവി,** ട്രഷറർ:** സിറാജുദ്ദീൻ മൗലവി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366385/bafakhi-thangal-memorial-and-range-meeting-in-kallachi)