---
title: "ഫിജാസ് ഇന്ത്യൻ ആർമിയിലേക്ക്; സ്നേഹാദരം നൽകി ജന്മനാട്"
english_title: "Fijas joins the Indian Army"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366433/fijas-joins-the-indian-army"
published_at: "2026-06-16T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31898ec29a8_fijas.jpg"
keywords: ["Latest News", "MK Muhammed Fijas", "Indian Army", "Vanimel"]
---

# ഫിജാസ് ഇന്ത്യൻ ആർമിയിലേക്ക്; സ്നേഹാദരം നൽകി ജന്മനാട്

> **Lead Summary:** വാണിമേൽ: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച കോടിയുറ സ്വദേശി എം കെ മുഹമ്മദ് ഫിജാസ് നാടിനാകെ അഭിമാനമായി. മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഫിജാസ് വാണിമേൽ പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി കൂടിയാണ്.

## Article Content

വാണിമേൽ: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച കോടിയുറ സ്വദേശി എം കെ മുഹമ്മദ് ഫിജാസ് നാടിനാകെ അഭിമാനമായി. മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഫിജാസ് വാണിമേൽ പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി കൂടിയാണ്.

കോൺട്രാക്ടർ മലോകുന്നത്ത് സുബൈറിന്റെയും ഫൗസിയയുടെയും മകനായ ഫിജാസ് നാട്ടിലെ സാമൂഹിക സാംസ്കാരിക കലാകായിക മേഖലകളിലും സജീവമാണ്. ജൂഡോ, റെസ്ലിംഗ് തുടങ്ങിയ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇദ്ദേഹം വാരികൂട്ടിയിരുന്നു. ഇപ്പോൾ രാജ്യ രക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ആഹ്ലാദത്തിലാണ്.

ദർശനം കലാ- സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജന്മനാട്ടിൽ ഒരുക്കിയ സ്നേഹാദരം ഏറെ പ്രൗഢമായി. കോടിയുറ അംഗൻവാടി പരിസരത്ത് നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷാഹിന ഉദ്ഘാടനം ചെയ്തു. ഫിജാസിനുള്ള ഉപഹാരവും ഷാഹിന നൽകി. ദർശനം ചെയർമാൻ എൻ കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൺവീനർ എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

എൻ കെ മുർഷിന മുഖ്യാതിഥിയായി. റിട്ട. സുബേദാർ, പി പി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. റഷീദ് കോടിയൂറ ഫിജാസിനെ പരിചയപ്പെടുത്തി.ഇസ്മയിൽ വാണിമേൽ, ടി പി അഹമ്മദ് മാസ്റ്റർ, സുബൈർ തോട്ടക്കാട്, പി പി നസ്റത്ത് ടീച്ചർ, പി കെ ഹസൻ, സി വി അഷ്‌റഫ്‌, ഒ മുനീർ, എം കെ ആരിഫ എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ ഫിജാസ് മറുമൊഴി നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366433/fijas-joins-the-indian-army)