---
title: "മലേറിയ ഭീതി; വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു"
english_title: "Malaria confirmed in Valayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366497/malaria-confirmed-in-valayat"
published_at: "2026-06-17T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fdc9d9718_maleria.jpg"
keywords: ["Latest News", "Valayam", "Malaria"]
---

# മലേറിയ ഭീതി; വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

> **Lead Summary:** **വളയം: [** വളയം ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചു. കുറച്ചുദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ഇയാൾക്ക് ശക്തമായ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

## Article Content

**വളയം: [** വളയം ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചു. കുറച്ചുദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ഇയാൾക്ക് ശക്തമായ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാൾ നാട്ടിലേക്ക് മടങ്ങിപ്പോയതായാണ് വിവരം. ആരോഗ്യവകുപ്പ് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366497/malaria-confirmed-in-valayat)