---
title: "വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം; തെങ്ങും കവുങ്ങും റബ്ബറും നശിപ്പിച്ചു, ആശങ്കയിൽ കർഷകർ"
english_title: "Wild elephants in Vilangadu are becoming increasingly common."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366522/wild-elephants-in-vilangadu-are-becoming-increasingly-common"
published_at: "2026-06-17T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3242e19c929_NADA2.jpg"
keywords: ["Latest News", "Vilangadu", "Wild Elephants"]
---

# വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം; തെങ്ങും കവുങ്ങും റബ്ബറും നശിപ്പിച്ചു, ആശങ്കയിൽ കർഷകർ

> **Lead Summary:** **വിലങ്ങാട്: [** മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായ കൃഷിനാശം. തിങ്കളാഴ്ച രാത്രി കാവുരൻ മൊയ്തു ഹാജിയുടെ പറമ്പിലെത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

## Article Content

**വിലങ്ങാട്: [** മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായ കൃഷിനാശം. തിങ്കളാഴ്ച രാത്രി കാവുരൻ മൊയ്തു ഹാജിയുടെ പറമ്പിലെത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

നിരവധി തെങ്ങുകൾ പിഴുതുമാറ്റിയ നിലയിലാണ്. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന അതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിങ് (വേലി) കൃത്യമായി പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറാൻ കാരണമെന്ന് കർഷകർ പരാതിപ്പെടുന്നു.

അധികൃതർ അടിയന്തരമായി ഇടപെട്ട് വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366522/wild-elephants-in-vilangadu-are-becoming-increasingly-common)