---
title: "തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം"
english_title: "Thuneri Block Panchayat, PM Kisan Beneficiaries, eKYC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366540/thuneri-block-panchayat-pm-kisan-beneficiaries-ekyc"
published_at: "2026-06-17T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a325672d1d1f_nada3.jpg"
keywords: ["Latest News", "Thuneri", "PM Kisan Beneficiaries"]
---

# തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

> **Lead Summary:** **തൂണേരി: [ **തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എടച്ചേരി, പുറമേരി, നാദാപുരം, തൂണേരി, ചെക്യാട്, വളയം, വാണിമേൽ എന്നീ പഞ്ചായത്തുകളിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ 2026-27 വർഷത്തേക്കുള്ള വാർഷിക ഇ-കെ.വൈ.സി (മസ്റ്ററിങ്) നടപടികൾ ജൂൺ 30-ന് മുൻപായി പൂർത്തിയാക്കണമെന്ന് തൂണേരി അസിസ്റ്റന്റ് കൃഷി ഡയറക്ടർ അറിയിച്ചു.

## Article Content

**തൂണേരി: [ **തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എടച്ചേരി, പുറമേരി, നാദാപുരം, തൂണേരി, ചെക്യാട്, വളയം, വാണിമേൽ എന്നീ പഞ്ചായത്തുകളിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ 2026-27 വർഷത്തേക്കുള്ള വാർഷിക ഇ-കെ.വൈ.സി (മസ്റ്ററിങ്) നടപടികൾ ജൂൺ 30-ന് മുൻപായി പൂർത്തിയാക്കണമെന്ന് തൂണേരി അസിസ്റ്റന്റ് കൃഷി ഡയറക്ടർ അറിയിച്ചു.

ഗുണഭോക്താക്കളുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിനാണ് ഈ വാർഷിക മസ്റ്ററിങ് നടത്തുന്നത്. അതിനാൽ, പദ്ധതി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് എല്ലാ ഗുണഭോക്താക്കളും നിശ്ചിത തീയതിക്കകം നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കഴിഞ്ഞ വർഷം ഇ-കെ.വൈ.സി ചെയ്തവർ പോലും ഈ വർഷം വീണ്ടും പുതുക്കേണ്ടതുണ്ട്.

അക്ഷയ സെന്ററുകൾ, ജനസേവന കേന്ദ്രങ്ങൾ എന്നിവ വഴിയോ, കൃഷിഭവൻ മുഖേനയോ അല്ലെങ്കിൽ ഗുണഭോക്താക്കൾക്ക് സ്വന്തമായോ ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. ഇതിനായി ആധാർ കാർഡും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണും നിർബന്ധമായും കൈവശം ഉണ്ടായിരിക്കണം.

അവസാന തീയതിയായ ജൂൺ 30-നകം നടപടികൾ പൂർത്തിയാക്കാത്തവർക്ക് ഈ വർഷത്തെ ആനുകൂല്യം ലഭിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366540/thuneri-block-panchayat-pm-kisan-beneficiaries-ekyc)