---
title: "ടി. കുഞ്ഞിക്കണ്ണന് കണ്ണീരോടെ വിട; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം"
english_title: "T. Kunjikannan, Death, "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366559/t-kunjikannan-death"
published_at: "2026-06-17T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3265db2bbf7_nada4.jpg"
keywords: ["Latest News", "Purameri", "T. Kunjikannan"]
---

# ടി. കുഞ്ഞിക്കണ്ണന് കണ്ണീരോടെ വിട; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

> **Lead Summary:** **പുറമേരി: [**[ ]കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തൊടുവയിൽ ടി. കുഞ്ഞിക്കണ്ണന് നാട് കണ്ണീരോടെ വിട നൽകി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

## Article Content

**പുറമേരി: [**[ ]കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തൊടുവയിൽ ടി. കുഞ്ഞിക്കണ്ണന് നാട് കണ്ണീരോടെ വിട നൽകി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

മന്ത്രി കെ. മുരളീധരൻ, എം.പിമാരായ ഷാഫി പറമ്പിൽ, എം.കെ രാഘവൻ, ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ കെ. പ്രവീൺ കുമാർ എന്നിവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന മൗന ജാഥയിലും അനുശോചന യോഗത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉൾപ്പെടെയുള്ള നിരവധി പേർ സംസാരിച്ചു.

അമ്മാപ്പള്ളി കുഞ്ഞിശങ്കരൻ, പി. അജിത്ത്, കെ.ടി.കെ ബാലകൃഷ്ണൻ, കെ.ടി അബ്ദു റഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം സുജിന, ടി.കെ പ്രഭാകരൻ, പ്രമോദ് കക്കട്ടിൽ, പി.കെ ചന്ദ്രൻ, എം.കെ ഭാസ്കരൻ, സി.കെ പോക്കർ, ശ്രീജേഷ് ഊരത്ത്, കളത്തിൽ ബാബു, വി.പി കുഞ്ഞമ്മദ്, കെ. സജീവൻ, കെ. മുഹമ്മദ് സാലി, സജീന കേളോത്ത്, പി. ദാമോദരൻ, മലയിൽ ബാലകൃഷ്ണൻ, എടവത്തുകണ്ടി കുഞ്ഞിരാമൻ, പി.എം നാണു, എൻ.കെ രാജഗോപാൽ, റീത്ത കണ്ടോത്ത്, പി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.

ടി. കുഞ്ഞിക്കണ്ണന്റെ വിയോഗം നാടിനും പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366559/t-kunjikannan-death)