---
title: "ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു"
english_title: "DYFI district conference Welcome team formed for flag procession"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366817/dyfi-district-conference-welcome-team-formed-for-flag-procession"
published_at: "2026-06-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3404f9e5b3c_dyfi.jpg"
keywords: ["Latest News", "DYFI District Conference", "Nadapuram"]
---

# ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** നാദാപുരം: ജൂലായ് 12, 13, 14 തിയ്യതികളിൽ മുക്കത്ത് വച്ച് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള പതാക വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിൻ്റെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെടും.

## Article Content

നാദാപുരം: ജൂലായ് 12, 13, 14 തിയ്യതികളിൽ മുക്കത്ത് വച്ച് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള പതാക വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിൻ്റെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെടും.

സ്വാഗത സംഘം രൂപീകരണ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. സി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

സിപിഐഎം ഏരിയ സെക്രട്ടറി മോഹൻദാസ് , ഡിവൈഎഫ്ഐ ജില്ലാ ജോ സെക്രട്ടറിമാരായ പി രാഹുൽ രാജ്, എം കെ നികേഷ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം ജിജേഷ്, സി അഷിൽ, എൻ കെ മിഥുൻ, എന്നിവർ സംസാരിച്ചു.എ കെ ബിജിത്ത് സ്വാഗതവും സി കെ ഷിജിൻ നന്ദിയും പറഞ്ഞു.

**ഭാരവാഹികൾ**

എ മോഹൻദാസ് (ചെയർമാൻ )

സി അഷിൽ, എൻ കെ മിഥുൻ (വൈസ് ചെയർമാൻമാർ).

എ കെ ബിജിത്ത് (കൺവീനർ).

വി സി അമൽ, സി കെ ഷിജിൻ (ജോ കൺവീനർ).

സി കെ അരവിന്ദാക്ഷൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366817/dyfi-district-conference-welcome-team-formed-for-flag-procession)