---
title: "ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത "
english_title: "Health Department inspection Fish deaths in Nadapuram are unusual"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366819/health-department-inspection-fish-deaths-in-nadapuram-are-unusual"
published_at: "2026-06-18T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34083fcd6d6_Health_Department_inspection.jpg"
keywords: ["Latest News", "Fish Death", "Health Department Inspection", "Nadapuram"]
---

# ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത 

> **Lead Summary:** നാദാപുരം : അസ്വാഭാവിക രീതിയിൽ നാദാപുരത്ത് പുഴ മൽസ്യങ്ങൾ ചത്തുപൊന്തിയ നിലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തിലെ ചേറ്റുവെട്ടി തോട്ടിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത് കണ്ടത്.

## Article Content

നാദാപുരം : അസ്വാഭാവിക രീതിയിൽ നാദാപുരത്ത് പുഴ മൽസ്യങ്ങൾ ചത്തുപൊന്തിയ നിലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തിലെ ചേറ്റുവെട്ടി തോട്ടിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത് കണ്ടത്.

ഇതിനെ തുടർന്ന് വാർഡ് മെമ്പർ അബ്ബാസ് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തി, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തി , ജെ എച്ച് ഐ നിജിത്ത് കെ.പി, വാർഡ് കൺവീനർ കരിം , ആശ വർക്കർ രജിഷ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366819/health-department-inspection-fish-deaths-in-nadapuram-are-unusual)