---
title: "ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി "
english_title: "Epidemic review meeting held in Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366824/epidemic-review-meeting-held-in-vanimel-panchayat"
published_at: "2026-06-18T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a340d8d4ab9c_Vanimel_Panchayat.jpg"
keywords: ["Latest News", "Epidemic Review Meeting", "Shigella", "Vanimel Panchayat"]
---

# ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി 

> **Lead Summary:** വാണിമേൽ: വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി. ഷിഗല്ല അടക്കമുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു.

## Article Content

വാണിമേൽ: വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി. ഷിഗല്ല അടക്കമുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ സ്കൂളുകൾ , അംഗൻവാടികൾ , ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുർഷിന , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ പി രാജീവൻ, ഹസീന ബ്ലോക്ക് മെമ്പർ ബാബു പഞ്ചായത്ത് സെക്രട്ടറി വിനോദ് ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർസംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366824/epidemic-review-meeting-held-in-vanimel-panchayat)