---
title: "വിലങ്ങാട് മലവെള്ളപ്പാച്ചിൽ; പ്രദേശവാസികൾ ഭീതിയിൽ, മയ്യഴി പുഴയിൽ ജലനിരപ്പ് ഉയരുന്നു"
english_title: "Vilangad mountain flood"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366882/vilangad-mountain-flood"
published_at: "2026-06-19T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34cbcd4ddbc_NADA1.jpg"
keywords: ["Latest News", "Vilangadu", "Mountain Flood"]
---

# വിലങ്ങാട് മലവെള്ളപ്പാച്ചിൽ; പ്രദേശവാസികൾ ഭീതിയിൽ, മയ്യഴി പുഴയിൽ ജലനിരപ്പ് ഉയരുന്നു

> **Lead Summary:** **വിലങ്ങാട്: **[(]**[nadapuram.truevisionnews.com)] **മേഖലയിൽ കനത്ത മഴയെത്തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിൽ. ശക്തമായ മഴയിൽ ചെളിയും മണ്ണും കലർന്ന വെള്ളം പുഴയിലൂടെ കുത്തിയൊലിച്ചെത്തിയത് നാട്ടുകാരിൽ വലിയ ആശങ്ക പരത്തി.

## Article Content

**വിലങ്ങാട്: **[(]**[nadapuram.truevisionnews.com)] **മേഖലയിൽ കനത്ത മഴയെത്തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിൽ. ശക്തമായ മഴയിൽ ചെളിയും മണ്ണും കലർന്ന വെള്ളം പുഴയിലൂടെ കുത്തിയൊലിച്ചെത്തിയത് നാട്ടുകാരിൽ വലിയ ആശങ്ക പരത്തി.

വിലങ്ങാട്, പാനോം, വായാട്, മലയങ്ങാട് എന്നീ പ്രദേശങ്ങളിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ശക്തമായ മഴയാണ് ഉണ്ടായത്. ടൗണിലെ പാലത്തിന് സമീപം വെള്ളം ഇരച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.

കൂടാതെ, വിഷ്ണുമംഗലം ബണ്ടിലും മയ്യഴി പുഴയുടെ തീരപ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് സ്ഥിതി കൂടുതൽ ഗൗരവകരമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366882/vilangad-mountain-flood)