---
title: "കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കലിന് സ്വീകരണം നൽകി "
english_title: "Reception for Ahmed Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366915/reception-for-ahmed-punnakkal"
published_at: "2026-06-19T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e8f8511bb_NADA6.jpg"
keywords: ["Latest News", "Nadapuram", "Ahmed Punnakkal", "General Secretary", "Kerala Grama Panchayat Association"]
---

# കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കലിന് സ്വീകരണം നൽകി 

> **Lead Summary:** **നാദാപുരം: [ **കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കലിന് വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**നാദാപുരം: [ **കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കലിന് വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

പുതിയ സ്ഥാനമേൽക്കലിന് ശേഷം ഇന്നലെ രാവിലെ ഏഴുമണിയോടെ വടകരയിലെത്തിയ അദ്ദേഹത്തെ ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരിന്ത്രയിൽ വസന്ത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഹമ്മദ് കുറുവയിൽ, സി.എച്ച്. ഹമീദ് മാസ്റ്റർ, സി.കെ. ജമീല, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ, എം.കെ. അഷ്റഫ്, സി.കെ. നാസർ, സി.സി. ജാതിയേരി, കുഞ്ഞമ്മദ് കുനിയിൽ, മജീദ് കുയ്തേരി, കെ.കെ. അബ്ദുല്ല, ആത്തിക മുഹമ്മദ്, നസിയത്ത് റിയാസ്, കെ.പി. കുമാരൻ, കെ. പ്രഭ, ഫായി ചെക്യാട്, ഹഫ്സത്ത്, റൈഹാനത്ത്, അൻസാർ കൊല്ലാടൻ, അമ്പലത്തിൽ ഹമീദ് തുടങ്ങി നിരവധിപേർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366915/reception-for-ahmed-punnakkal)