---
title: "കൈത്താങ്ങായി ബജറ്റ്; വിലങ്ങാടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ പ്രത്യേക പാക്കേജുമായി സർക്കാർ"
english_title: "Vilangad, special package, state government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366974/vilangad-special-package-state-government"
published_at: "2026-06-19T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3513be27f0e_nada9.jpg"
keywords: ["Latest News", "Vilangadu", "Special Package"]
---

# കൈത്താങ്ങായി ബജറ്റ്; വിലങ്ങാടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ പ്രത്യേക പാക്കേജുമായി സർക്കാർ

> **Lead Summary:** **വിലങ്ങാട്: [** ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട വിലങ്ങാട് വില്ലേജിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വിലങ്ങാടിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമായി പ്രത്യേക തുക വകയിരുത്തിയത്.

## Article Content

**വിലങ്ങാട്: [** ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട വിലങ്ങാട് വില്ലേജിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വിലങ്ങാടിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമായി പ്രത്യേക തുക വകയിരുത്തിയത്.

പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് കോടി രൂപയാണ് സർക്കാർ പാക്കേജിനായി നീക്കിവെച്ചിരിക്കുന്നത്. വിലങ്ങാട്ടെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനും ഈ തുക വലിയൊരു ആശ്വാസമാകും.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേരള നോളജ് വാലി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതികളും അടക്കം വലിയൊരു വികസന പാക്കേജിന്റെ ഭാഗമായാണ് വിലങ്ങാടിനുള്ള പ്രത്യേക സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രദേശവാസികൾ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യങ്ങൾക്ക് പരിഹാരമാകുന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് വിലങ്ങാട്ടെ ജനങ്ങൾ കാണുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366974/vilangad-special-package-state-government)