---
title: "മഴക്കാല ആരോഗ്യ സംരക്ഷണം: ചെക്യാട് പഞ്ചായത്തിൽ ആയുർവേദ മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Ayurveda monsoon camp in Chekyad panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366980/ayurveda-monsoon-camp-in-chekyad-panchayat"
published_at: "2026-06-19T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3517e5a6c08_nada10.jpg"
keywords: ["Latest News", "Chekkiyadu", "Ayurveda Monsoon Camp"]
---

# മഴക്കാല ആരോഗ്യ സംരക്ഷണം: ചെക്യാട് പഞ്ചായത്തിൽ ആയുർവേദ മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **ചെക്യാട്: [ **മഴക്കാലത്തെ രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ചെക്യാട് ഗ്രാമപഞ്ചായത്തും ആയുഷ് പി.എച്ച്.സി ചെക്യാടും സംയുക്തമായി 'ആയുർവേദ മൺസൂൺ ക്യാമ്പ്' സംഘടിപ്പിക്കുന്നു.

## Article Content

**ചെക്യാട്: [ **മഴക്കാലത്തെ രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ചെക്യാട് ഗ്രാമപഞ്ചായത്തും ആയുഷ് പി.എച്ച്.സി ചെക്യാടും സംയുക്തമായി 'ആയുർവേദ മൺസൂൺ ക്യാമ്പ്' സംഘടിപ്പിക്കുന്നു.

ജൂൺ 27-ന് രാവിലെ 11 മണിക്ക് കണ്ടിവാതുക്കൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. 'ആയുർവേദം ആരോഗ്യത്തിന്, മൺസൂണിൽ സംരക്ഷണത്തിന്' എന്ന സന്ദേശമുയർത്തി നടത്തുന്ന ക്യാമ്പിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആയുർവേദ മാർഗ്ഗനിർദ്ദേശങ്ങളും ചികിത്സാ ഉപദേശങ്ങളും ലഭ്യമാക്കും.

പരിപാടിയിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366980/ayurveda-monsoon-camp-in-chekyad-panchayat)