---
title: "നാടിൻ്റ മുറവിളി കേട്ടു; വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടി അനുവിദിച്ചു"
english_title: "Three crores sanctioned for Vishnumangalam regulator cum bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367009/three-crores-sanctioned-for-vishnumangalam-regulator-cum-bridge"
published_at: "2026-06-19T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3549a5b3dbb_vishnumangalam_bridge.jpg"
keywords: ["Latest News", "Vishnumangalam Regulator/Bridge", "Nadapuram M L A", "K M Abhijith", "Kerala Budget"]
---

# നാടിൻ്റ മുറവിളി കേട്ടു; വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടി അനുവിദിച്ചു

> **Lead Summary:** **നാദാപുരം : **പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ മുറവിളി കേട്ടു. വാണിമേൽ പുഴയിലെ വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ മൂന്നു കോടി അനുവിദിച്ചു.

## Article Content

**നാദാപുരം : **പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ മുറവിളി കേട്ടു. വാണിമേൽ പുഴയിലെ വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ മൂന്നു കോടി അനുവിദിച്ചു.

മഴയെത്തുമ്പോൾ പ്രളയ ഭീതിയിലാകുന്ന നാല് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. മഴക്കാലത്ത് നാദാപുരം , ചെക്യാട് , വളയം, വാണിമേൽ പഞ്ചായത്തുകളിലെ പുഴയോരവാസികളുടെ പേടി സ്വപ്നമാണ് പുഴയിൽ പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച ബണ്ട്.

വിഷ്ണുമംഗലം, പുഴയുമായി ബന്ധപ്പെട്ട് വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. RCB നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ മൂന്നു കോടി അനുവിദിച്ച സർക്കാറിനും ജനപക്ഷ എം എൽഎ കെ എം അഭിജിത്തിനും പുഴസംരക്ഷണ സമിതിയുടെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചെയർമാൻ അഹമ്മത് കുറുവയലും കൺവിനർ മൊയ്തു കോടികണ്ടിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367009/three-crores-sanctioned-for-vishnumangalam-regulator-cum-bridge)