---
title: "കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു"
english_title: "Entries invited for K. S. Bimal Memorial Campus Poetry Award 2026"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367045/entries-invited-for-k-s-bimal-memorial-campus-poetry-award-2026"
published_at: "2026-06-20T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a360701f1b52_KS_BIMAL.jpg"
keywords: ["Latest News", "K. S. Bimal Memorial Campus", "Poetry Award 2026"]
---

# കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു

> **Lead Summary:** നാദാപുരം : സാംസ്കാരിക- നാടക പ്രവർത്തകനും യുവജന രാഷ്ട്രീയ പോരാളിയുമായിരുന്ന കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു. ബിമൽ സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഏറെ വർഷങ്ങളായി കാമ്പസ് കവിതാ പുരസ്കാരം നൽകി വരുന്നത്.

## Article Content

നാദാപുരം : സാംസ്കാരിക- നാടക പ്രവർത്തകനും യുവജന രാഷ്ട്രീയ പോരാളിയുമായിരുന്ന കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു. ബിമൽ സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഏറെ വർഷങ്ങളായി കാമ്പസ് കവിതാ പുരസ്കാരം നൽകി വരുന്നത്.

എസ്.എഫ്.ഐ മുൻ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ബിമൽ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സി.പി.എമ്മിൽ എതിർ ശബ്ദമുയർത്തിയ യുവ നേതാക്കളിൽ പ്രമുഖനായിരുന്നു. അർബുദ രോഗ ബാധിതനായി മരിക്കുമ്പോൾ എടച്ചേരി നരിക്കുന്ന് യു.പി.സ്കൂൾ അധ്യാപകനായിരുന്നു.

മത്സരത്തിന് അയക്കുന്ന കവിത ഓൺലൈൻ/അച്ചടി മാധ്യമങ്ങളിൽ മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കേരളത്തിനകത്തോ പുറത്തോ ഉള്ള കോളേജുകളിലും യൂണിവേഴ്സിറ്റി പഠനവകുപ്പുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളത്തിലുള്ള തങ്ങളുടെ കവിത അയക്കാം.

കവിത ടൈപ്പ് ചെയ്ത് PDF ഫോർമാറ്റിൽ bimalsamskarikagramam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.

രണ്ട് പേജിൽ കൂടാൻ പാടില്ല. പേര്, വിലാസം, ഫോൺ നമ്പർ, കലാലയ വിദ്യാർത്ഥിയാണെന്ന തിരിച്ചറിയൽ കാർഡ് എന്നിവ കവിതയൊപ്പം അയക്കുക. അവസാന തീയതി: 2026 ജൂൺ 26

പുരസ്കാരം നേടുന്ന കവിതയ്ക്ക് 10,000 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകുന്നതാണ്.

***കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:***

***9769563402***

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367045/entries-invited-for-k-s-bimal-memorial-campus-poetry-award-2026)