---
title: "ഇന്ധന വിലവർദ്ധനവ്; കല്ലാച്ചിയിൽ എ.ഐ.ടി.യു.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "AITUC protest group in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367081/aituc-protest-group-in-kallachi"
published_at: "2026-06-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36226e74716_NADA1.jpg"
keywords: ["Latest News", "Kallachi", "AITUC Protest"]
---

# ഇന്ധന വിലവർദ്ധനവ്; കല്ലാച്ചിയിൽ എ.ഐ.ടി.യു.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: [ **തുടർച്ചയായുണ്ടാകുന്ന ഇന്ധന-പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് എഐടിയുസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [ **തുടർച്ചയായുണ്ടാകുന്ന ഇന്ധന-പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് എഐടിയുസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. കല്ലാച്ചിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുരേഷ് ചേലത്തോട് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എഐടിയുസി മണ്ഡലം സെക്രട്ടറി ഇ. രാജൻ, ലിനീഷ് അരുവിക്കര എന്നിവർ പ്രസംഗിച്ചു.

ടി. സുഗതൻ, സി. സുരേന്ദ്രൻ, കാട്ടിൽ ഭാസ്കരൻ, റീന താഴേക്കൽ, പയേരി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367081/aituc-protest-group-in-kallachi)