---
title: "നാദാപുരത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നു; അവലോകന യോഗം ചേർന്നു"
english_title: "Review meeting held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367099/review-meeting-held-in-nadapuram"
published_at: "2026-06-20T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362ef8a23fd_NADA3.jpg"
keywords: ["Latest News", "Nadapuram", "Epidemic", "Review Meeting"]
---

# നാദാപുരത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നു; അവലോകന യോഗം ചേർന്നു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

നിലവിൽ ഷിഗെല്ല, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് യോഗത്തിലെ തീരുമാനം.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, കിണറുകളിൽ ക്ലോറിനേഷൻ, ഡ്രൈ ഡേ ആചരണം, ബോധവൽക്കരണ ക്ലാസുകൾ, വ്യാപാര സ്ഥാപനങ്ങളിലും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ശുചിത്വ പരിശോധന തുടങ്ങിയവ കാര്യക്ഷമമായി നടപ്പിലാക്കും.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തോടനുബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത് ഷിഗെല്ല രോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367099/review-meeting-held-in-nadapuram)