---
title: "ധീരതയ്ക്ക് ആദരവ്; നായയെ കീഴ്‌പ്പെടുത്തി നാട്ടുകാരെ രക്ഷിച്ച ചന്ദ്രികയ്ക്ക് ചെക്യാട് പഞ്ചായത്തിന്റെ ആദരം"
english_title: "Tribute to Chandrika, who subdued a dog and saved the villagers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367292/tribute-to-chandrika-who-subdued-a-dog-and-saved-the-villagers"
published_at: "2026-06-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3770d52f18b_NADA1.jpg"
keywords: ["Latest News", "Chekkiyadu", "Tribute", "Subdued Dog"]
---

# ധീരതയ്ക്ക് ആദരവ്; നായയെ കീഴ്‌പ്പെടുത്തി നാട്ടുകാരെ രക്ഷിച്ച ചന്ദ്രികയ്ക്ക് ചെക്യാട് പഞ്ചായത്തിന്റെ ആദരം

> **Lead Summary:** **ചെക്യാട്: [**നായയുടെ കടിയേറ്റിട്ടും പതറാതെ, മറ്റുള്ളവരെ സംരക്ഷിക്കാൻ അസാമാന്യ ധീരത കാണിച്ച കുഞ്ഞിപ്പറമ്പത്ത് ചന്ദ്രിക കുറുവന്തേരിയെ ചെക്യാട് പഞ്ചായത്ത് ആറാം വാർഡ് വികസന സമിതി ആദരിച്ചു.

## Article Content

**ചെക്യാട്: [**നായയുടെ കടിയേറ്റിട്ടും പതറാതെ, മറ്റുള്ളവരെ സംരക്ഷിക്കാൻ അസാമാന്യ ധീരത കാണിച്ച കുഞ്ഞിപ്പറമ്പത്ത് ചന്ദ്രിക കുറുവന്തേരിയെ ചെക്യാട് പഞ്ചായത്ത് ആറാം വാർഡ് വികസന സമിതി ആദരിച്ചു.

തനിക്ക് സാരമായ പരിക്കേറ്റു എന്ന് മനസ്സിലാക്കിയിട്ടും, ആ നായ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ചന്ദ്രിക കാണിച്ച മനക്കരുത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തന്നെ കടിച്ചു കീറിയ നായയെ വിട്ടുനൽകാതെ പിടിച്ചുവെക്കുകയും, നാട്ടുകാരെ വിളിച്ചുകൂട്ടി ആ നായയെ കൊല്ലാൻ സൗകര്യമൊരുക്കുകയുമായിരുന്നു ചന്ദ്രിക ചെയ്തത്.

ഈ ധീരമായ ഇടപെടലിലൂടെ വലിയൊരു അപകടമാണ് ചന്ദ്രിക തടഞ്ഞത്. ചെക്യാട് പഞ്ചായത്ത് ആറാം വാർഡിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കരിന്ത്രയിൽ വസന്ത ചന്ദ്രികയ്ക്ക് മൊമെന്റോ നൽകി ആദരിച്ചു. നിരവധി നാട്ടുകാരും സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367292/tribute-to-chandrika-who-subdued-a-dog-and-saved-the-villagers)