---
title: "നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്"
english_title: "Youth League submits petition regarding inconveniences at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367313/youth-league-submits-petition-regarding-inconveniences-at-nadapuram-taluk-hospital"
published_at: "2026-06-21T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a377c2b77e86_nada3.jpg"
keywords: ["Latest News", "Nadapuram", "Taluk Hospital", "Inconveniences"]
---

# നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം:[ **താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവും സൗകര്യങ്ങളിലെ അപര്യാപ്തതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.

## Article Content

**നാദാപുരം:[ **താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവും സൗകര്യങ്ങളിലെ അപര്യാപ്തതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.

നാദാപുരത്തും പരിസരപ്രദേശങ്ങളിലും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ ശോച്യാവസ്ഥ രോഗികളെ ഏറെ വലയ്ക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് വേണ്ടത്ര ചികിത്സ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയാണ് ആശുപത്രിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈവനിങ് ഒപി, സർജറി സംവിധാനം, ഓർത്തോ, ഒഫ്താൽമോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം എന്നിവ ഇപ്പോഴും ലഭ്യമാക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ നാദാപുരം ഗവ. ആശുപത്രിയുടെ വികസനത്തിനായി തുക വകയിരുത്തിയത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

മുൻകാലങ്ങളിൽ ആശുപത്രിയോട് കാണിച്ച അവഗണന അവസാനിപ്പിക്കാൻ നിലവിലെ എംഎൽഎ കെ.എം. അഭിജിത്ത് നടത്തുന്ന ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367313/youth-league-submits-petition-regarding-inconveniences-at-nadapuram-taluk-hospital)