---
title: "ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ട്; തൂണേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "Homeopathy medical camp and awareness class in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367319/homeopathy-medical-camp-and-awareness-class-in-thuneri"
published_at: "2026-06-21T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a378060c650e_NADA4.jpg"
keywords: ["Latest News", "Thuneri", "Medical Camp And Awareness Class"]
---

# ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ട്; തൂണേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** **തൂണേരി: [** തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും തണ്ണീർപന്തൽ ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

**തൂണേരി: [** തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും തണ്ണീർപന്തൽ ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

തൂണേരി ബ്ലോക്ക് സായം പ്രഭ ഹോമിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ഷാഹിന അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പുരുഷ് മുഖ്യപ്രഭാഷണം നടത്തി.

ഡോ. ലയന ദാസ്, ഡോ. ശരത് കുമാർ എന്നിവർ മെഡിക്കൽ ക്യാംപിനും ബോധവൽക്കരണ ക്ലാസ്സിനും നേതൃത്വം നൽകി. സായംപ്രഭ ഹോം കെയർ ഗീവർ വി.പി. അനയ തുടങ്ങിയവരും സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367319/homeopathy-medical-camp-and-awareness-class-in-thuneri)