---
title: "ഇനി പുതുവഴി; കിണമ്പ്ര കോളേജ് റോഡ് നാടിന് സമർപ്പിച്ചു"
english_title: "Kinamba College Road, inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367348/kinamba-college-road-inauguration"
published_at: "2026-06-21T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379d08a41de_nada7.jpg"
keywords: ["Latest News", "Nadapuram", "Kinamba College Road"]
---

# ഇനി പുതുവഴി; കിണമ്പ്ര കോളേജ് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിലെ കിണമ്പ്ര കോളേജ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

## Article Content

**നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിലെ കിണമ്പ്ര കോളേജ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. റംല ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ സി.വി. ഇബ്രാഹിം, സജിതകുമാരി എന്നിവർ ആശംസകൾ നേർന്നു.

ജമാൽ ഹാജി പാച്ചാക്കൂൽ, ബാലൻ എൻ.പി., ഇബ്രാഹിം ചീരാമ്പത്ത്, കുഞ്ഞമ്മത് മുസല്യാർ, പവീശൻ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367348/kinamba-college-road-inauguration)